Latest NewsNewsFootball

നികുതി വെട്ടിപ്പ് കേസിൽ തടവ് ശിക്ഷയിൽ നിന്നും രക്ഷപെട്ട് സൂപ്പർതാരം മാഴ്‌സെല്ലോ

നാല് മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്

കായിക താരങ്ങൾ നികുതി വെട്ടിപ്പ് നടത്തുന്നത് ആദ്യമായിട്ടല്ല. നികുതി വെട്ടിപ്പ് നടത്തിയതിനു അവർക്ക് പിഴ ശിക്ഷ ലഭിക്കാറുമുണ്ട്. ഇത്തവണ പക്ഷെ റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ മാഴ്‌സെലോക്ക് പിഴക്കൊപ്പം തടവ് ശിക്ഷയും സ്പാനിഷ് കോടതി വിധിച്ചു.

ഏഴരലക്ഷം യൂറോയിലധികം ആണ് പിഴ. നാല് മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്‌പെയിനില്‍ ആദ്യമായി ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍ക്ക് തടവ് ശിക്ഷ ഇളവ് ചെയ്ത് ലഭിക്കാറുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് മാഴ്‌സെല്ലോ തടവ് ശിക്ഷയിൽ നിന്നും രക്ഷപെട്ടത്.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, തുടങ്ങി യുണൈറ്റഡ് കോച്ച്‌ ഹോസെ മൗറീഞ്ഞോ വരെ പിഴയടച്ച്‌ തടിയൂരിയ താരങ്ങളില്‍ പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button