Latest NewsCareer

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക് : സൗദിയില്‍ അവസരം

30-നകം saudimoh.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ അവസരം. ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി. നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) ഒഡെപെക് തെരഞ്ഞെടുക്കും. ഇതിനുള്ള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 28,29,30,31 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ 30-നകം saudimoh.odepc@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also readയു.എ.ഇയില്‍ അവസരങ്ങള്‍: നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button