നാദാപുരം: പതിനാലുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകളെ സംസ്ഥാനത്തിനകത്തും പുറത്തും മാതാവ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുകയായിരുന്നു എന്നാണ് പരാതി. ചോമ്പാല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായ യുവതിയെ മലപ്പുറത്തേക്ക് വിവാഹം ചെയ്തതായിരുന്നു. ഇതില്‍ മൂന്ന് മക്കളുണ്ട്. പിന്നീട് ഭര്‍ത്താവ് ബന്ധം വേര്‍പെടുത്തി.
ALSO READ: പതിനാറുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച നാലംഗ സംഘം പിടിയിൽ
ഇതിനു ശേഷം യുവതി ജില്ലയിലെ പല ഭാഗങ്ങളിലായി വാടകക്ക് താമസിച്ചു വരികയായിരുന്നു. മാതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി അടുത്തിടെ പിതാവിന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മാതാവിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
Post Your Comments