ഗാന ഗന്ധര്വന് യേശുദാസിന്റെ ചില വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നു തുറന്നു പറയുകയാണ് ഗായകന് മാര്‍ക്കോസ്. പാടുന്ന കാലം മുതല്‍ വെള്ളവസ്ത്രം ധരിച്ചിരുന്നു. എന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം ധരിച്ചാല്‍ യേശുദാസ് ആകുമോ?യെന്നു പലരും ചോദിച്ചിരുന്നു. ഇല്ല എന്ന് എനിക്കറിയം. എനിക്കെതിരേ ആദ്യം ഉയര്‍ന്ന ആരോപണം അതായിരുന്നുവെന്നും മാര്‍ക്കോസ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
‘എനിക്ക് കഴിവുണ്ടോ? അല്ലെങ്കില്‍ എന്നെ കൊണ്ട് നന്നായി പാടാന്‍ കഴിയുമോ എന്നൊന്നും ആരും ആലോചിച്ചില്ല. അന്നു മുതല്‍ എന്നെ അടിച്ചമര്‍ത്താന്‍ തുടങ്ങി. ഇന്ന് യേശുദാസിന്റെ ശബ്ദത്തില്‍ പാടുന്നവര്‍ ആഘോഷിക്കപ്പെടുകയാണെന്നോര്ക്കണം’- മാര്‍ക്കോസ് പറയുന്നു.
”ദാസേട്ടന് പോലും ഞാന്‍ അദ്ദേഹത്തെ അനുകരിക്കുകയാണെന്ന ആ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഐഡന്റിന്റി ഉണ്ടാക്കി വച്ചു എന്നത് സത്യം തന്നെ. പക്ഷേ അത് മാറ്റാരും ഉപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല. അതിനെതിരേ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ദാസേട്ടന്റെ ചില വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ട് . ഒരു കലാകാരന് എന്ന നിലയില്‍ ദാസേട്ടന് ഒരു സര്‍വ്വകലാശാലയാണ്. നമ്മള് പഠിച്ചു വളര്‍ന്ന ഒരു സംസ്കാരമുണ്ട്, നിറകുടം തുളുമ്പില്ല എന്ന്. അദ്ദേഹം നിറകുടം ആണെന്നാണ് എന്റെ ധാരണ’- മാര്‍ക്കോസ് പറഞ്ഞു.
Post Your Comments