Latest NewsInternational

ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവാവ്

ജീവിതത്തിലെ പ്രതിസന്ധികളില്‍ തളര്‍ന്ന യുവാവ് ആത്മഹത്യ ചെയ്യാനായി പാലത്തിന് മുകളില്‍ കയറിയതായിരുന്നു.

വാറിങ്ടണ്‍: ആത്മഹത്യ ചെയ്യാനായാണ് യുവാവ് പാലത്തിന് മുകളില്‍ കയറിയത്. എന്നാല്‍ ഇയാളെ പാലത്തില്‍ നിന്നും താഴെയിറക്കാന്‍ എത്തിയ പൊലീസുകാരില്‍ ഒരാള്‍ യുവാവിന്റെ മനസ് മാറ്റി. തന്റെ ജീവന്‍ രക്ഷിച്ച ആ പൊലീസുകാരിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. യുവാവിന്റെ സമ്മാനത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് പിസി ബെക്കി മില്ല്യാര്‍ഡ് എന്ന പൊലീസുകാരി. ബ്രട്ടനിലെ വാറിങ്ടണ്ണിലാണ് സംഭവം.

ജീവിതത്തിലെ പ്രതിസന്ധികളില്‍ തളര്‍ന്ന യുവാവ് ആത്മഹത്യ ചെയ്യാനായി പാലത്തിന് മുകളില്‍ കയറിയതായിരുന്നു. എന്നാല്‍ പൊലീസുകാര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. ബെക്കിയും സംഘത്തിലുണ്ടായിരുന്നു. അവിടെ കൂടിയിരുന്ന ജനങ്ങളെ സ്ഥലത്തു നിന്ന് മാറ്റി ബെക്കി ഇയാളോട് സംസാരിക്കാന്‍ ആരംഭിച്ചു. എന്നാല്‍ യുവാവ് തീര്‍ത്തും അസ്വസ്ഥനായിരുന്നു, ഇയാള്‍ സംസാരിക്കാന്‍ കൂട്ടാക്കിയതേയില്ല. എന്നാല്‍ ബെക്കി ഇയാളോട് സംസാരിച്ചു കൊണ്ടേയിരുന്നു.

Read Also: വിമാനയാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം പുരോഗമിക്കുന്നു

ഒടുവില്‍ ഇയാള്‍ ബെക്കിയോട് മനസു തുറന്നു. പതിനഞ്ചു മിനിട്ടുകളോളം ഇയാള്‍ ബെക്കിയോട് സംസാരിച്ചു. എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളൊന്നുമല്ല ഇതെന്ന് ബെക്കി അയാളെ പറഞ്ഞ് മനസിലാക്കി. ഒടുവില്‍ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴെയിറങ്ങി, തന്റെ കാറില്‍ കയറി മടങ്ങി. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ ബെക്കിയെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തി.

കൈ നിറയെ പൂക്കളുമായാണ് അയാളെത്തിയത്. തന്റെ ജീവന്‍ രക്ഷിച്ച പൊലീസുദ്യോഗസ്ഥയ്ക്ക് സമ്മാനിക്കാനായിരുന്നു ആ പൂക്കള്‍. യുവാവിന്റെ പ്രവൃത്തിയില്‍ ബെക്കി ശരിക്കും അത്ഭുതപ്പെട്ടു. വാറിങ്ടണ്‍ പൊലീസാണ് ബെക്കി പൂക്കളുമായി നില്‍ക്കുന്ന ഫോട്ടോയും സംഭവവും ട്വറ്ററിലൂടെ പുറത്തുവിട്ടത്. ബെക്കിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button