Technology

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാൻ കർശന നിയന്ത്രണങ്ങളുമായി ഗൂഗിള്‍

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് തടയിടാൻ കർശന നിയന്ത്രണങ്ങളുമായി ഗൂഗിള്‍. വ്യാജ പരസ്യങ്ങള്‍ നീക്കാനുള്ള നടപടി ആരംഭിച്ചതിനൊപ്പം അതിനായി നിരീക്ഷണ സംവിധാനം കൂടി ഏര്‍പ്പെടുത്താനാണ് കമ്പനി തയാറെടുക്കുന്നത്. ഓരോ സെക്കന്‍ഡിലും സെര്‍ച്ച്‌ എഞ്ചിനില്‍ നിന്ന് നിയമലംഘനം നടത്തി, തട്ടിപ്പ് നടത്തുന്ന നൂറ് പരസ്യങ്ങളെങ്കിലും ചെയ്യുന്നുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

Also read : ഉറക്കക്കുറവ് പരിഹരിക്കാൻ ചില പൊടിക്കൈകൾ

ആപ്പിളിന്‍റെയും മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെയും പേരിലാണ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്. തേഡ് പാര്‍ട്ടി ടെക്നിക്കല്‍ സപ്പോര്‍ട്ട് ബിസിനസില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആഗോള വ്യാപകമായി ഇത്തരം ബിസിനസുകള്‍ക്ക് കര്‍ശന മാനദണ്ഡങ്ങള്‍ മുന്നോട്ട് വയ്ക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

അതേസമയം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നും കഴിഞ്ഞ വര്‍ഷം മാത്രം 320 കോടി പരസ്യങ്ങള്‍ ഇത്തരത്തില്‍ നീക്കം ചെയ്‌തെന്നും ഗൂഗിളിന്‍റെ ഗ്ലോബല്‍ പ്രോഡക്‌ട് പോളിസി ഡയറക്ടര്‍ ഡേവിഡ് ഗ്രാഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button