ജക്കാർത്ത : ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ബോക്സിംഗിൽ അമിത് ഭാംഗൽ സ്വർണം നേടി. ഗെയിംസ് ചരിത്രത്തിൽ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഇതുവരെ 67 മെഡലുകളാണ് ഇന്ത്യ നേടിയത്. 2010 ലെ റെക്കോർഡാണ് ഇന്ത്യ തിരുത്തിയിരിക്കുന്നത്. 2010 ൽ 45 മെഡലുകളാണ് ഇന്ത്യ നേടിയത്.
Read also:ഏഷ്യന്‍ ഗെയിംസില്‍ വിസ്മയ നേട്ടങ്ങളുമായി വിസ്മയ
15 സ്വർണമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ബോക്സർ വികാസ് കൃഷ്ണൻ എഴുപത്തിയഞ്ച് കിലോ ഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. ഒപ്പം നാനൂറ് മീറ്റർ റിലേയിൽ മലയാളിതാരം വിസ്മയ സ്വർണം നേടുകയും ചെയ്തു.
Post Your Comments