മലപ്പുറം: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പണം തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായ കാസര്‍കോട് സ്വദേശിയായ യുവാവ് മലപ്പുറത്ത് അറസ്റ്റിലായി. കാസര്‍കോട് മധൂരിലെ മുഹമ്മദ് അന്‍സാറാ (26)ണ് പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് ഇയാൾ വ്യാപകമായി പണം തട്ടിയത്. നിരവധി പേരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയെടുത്ത ഇയാള്‍ക്കെതിരെ വ്യാപകമായ പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഇയാള്‍ക്കെതിരെ 26 പരാതികള്‍ നിലവിലുണ്ടെന്നും പോലീസ് പറയുന്നു.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഇയാൾ. അന്‍സാറിനെ പിടികൂടുമ്പോള്‍ ഒരു പ്രമുഖ സീരിയല്‍ നടനും ഒപ്പം ഉണ്ടായിരുന്നു. സിനിമയില്‍ അവസരം, വിദേശത്ത് ജോലി തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തു. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും തട്ടിപ്പിന് കൂട്ടായി ഉണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments