തിരുവനന്തപുരം: ബാര്‍ തുറന്ന പോലെ ഡാമുകള്‍ തുറക്കരുത് ..കെഎസ്ഇബിയ്ക്കെതിരെ ആഞ്ഞടിച്ച് ഡോ.എം.കെ. മുനീര്‍. 40 കോടി ലാഭിയ്ക്കാനായി 50,000 കോടി രൂപ കളഞ്ഞുകുളിച്ച വകുപ്പാണ് കെ.എസ്.ഇ.ബി. ജലസേചന, വൈദ്യുത വകുപ്പുകളുടെ വീഴ്ചകളെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് അദ്ദേഹത്തിന് പണി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സന്നദ്ധ സംഘടനകള അകറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും മുനീര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായത് വാങ്ങിയെടുക്കണമെന്നും ഇതിന് പ്രതിപക്ഷം സര്‍ക്കാറിനൊപ്പമുണ്ടെന്നും എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞു.
Post Your Comments