Latest NewsGulf

യു.എ.ഇയിലെ പ്രമുഖ കമ്പനിയിലെ സി.ഇ.ഒയ്ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ

അബുദാബി : യു.എ.ഇയിലെ പ്രമുഖ കമ്പനിയിലെ സി.ഇ.ഒയ്ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ. യു.എ.യിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന അബ്രാജ് കമ്പനി സി.ഇ.ഒയ്ക്കാണ് ചെക്ക് കേസില്‍ ദുബായ് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

കമ്പനിയില്‍ വേണ്ടരീതിയില്‍ പണമില്ലാതെ വന്നപ്പോള്‍ ബാങ്കില്‍ നല്‍കിയ ചെക്കുകളെല്ലാം പണമില്ലാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഉപഭോക്താവ് നല്‍കിയ കേസിലാണ് കമ്പനി സിഇ.ഒആരിഫ് നഖ്വിയ്ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചത്. കമ്പനിയിലെ മറ്റൊരു സി.ഇ.ഒയ്ക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.

Read Also : പണം വാങ്ങി മുങ്ങിയ മലയാളികളെത്തേടി യു.എ.ഇ. ബാങ്കുകള്‍ കേരളത്തില്‍ : അവരുടെ കണക്കുകൾ ഇങ്ങനെ

798 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കാണ് മടടങ്ങിയത്. എന്നാല്‍ തങ്ങള്‍ ചെക്ക് നല്‍കിയിരുന്ന ഉപഭോക്താക്കള്‍ക്ക് ഈ വിവരം കാണിച്ച് മെയില്‍ അയച്ചിരുന്നതായി കമ്പനി സിഇഒ കോടതിയില്‍ പറഞ്ഞു.

അതേസമയം ചെക്ക് കേസില്‍ നഖ്വിയ്ക്കും നിയമപരമായ ഫീസുകള്‍ ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button