ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.
Read Also: ഹോസ്റ്റല്‍ ഭക്ഷണത്തില്‍ പല്ലി: 35 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടന്‍ ദര്‍ശന്‍. വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതര്‍ വഴി തനിക്ക് ലഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്.
ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല. ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു’ എന്നാണ് ദര്‍ശന്റെ വാദ്. ഇത് ജയില്‍ ഡോക്ടര്‍ ശരിവെച്ചതായി ദര്‍ശന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വയറിളക്കവും ദഹനക്കേടും കാരണം ദര്‍ശന്റെ ശരീരഭാരം വളരെ കുറവാണ്. ദര്‍ശന്റെ ശരീരഭാരം നന്നേ കുറഞ്ഞിട്ടുണ്ട്. വീട്ടിലെ ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാല്‍ ജയില്‍ അധികൃതര്‍ അംഗീകരിച്ചില്ല.
‘ജയില്‍ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് തുടര്‍ന്നാല്‍, ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വീട്ടിലെ ഭക്ഷണം അനുവദിച്ചാല്‍ ആരും കഷ്ടപ്പെടില്ല. ഇത് സര്‍ക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്ക്കും. അതിനാല്‍ ജയിലില്‍ വീട്ടിലെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കണം’,നടന്‍ ദര്‍ശന്‍ ഹൈക്കോടതിയോട് അപേക്ഷിച്ചു.
Post Your Comments