ജക്കാർത്ത : ഏഷ്യന്‍ ഗെയിംസ് വനിത വിഭാഗം ബാഡ്മിന്റൺ സിംഗിള്‍സിൽ പിവി സിന്ധുവിന് വെള്ളി. ഈ വിഭാഗത്തിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ആദ്യ വെളളിമെഡലാണ് സിന്ധു നേടിയിരിക്കുന്നത്. ലോക ഒന്നാം നമ്പർ താരം തായി സു യിംഗ് ആയിരുന്നു സിന്ധുവിന്റെ എതിരാളി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായി പരാജയപ്പെടുത്തിയത്.
ആദ്യ ഗെയിമിന്റെ തുടക്കം മുതൽ തന്നെ തായ് ആധിപത്യം പുലര്‍ത്തിയിരുന്നു. ഒന്നാം നമ്പർ താരത്തിന് മുന്നിൽ പിടിച്ച് നില്‍ക്കാന്‍ സിന്ധുവിന് സാധിച്ചില്ല. 21-13 എന്ന സ്‌കോറിൽ തായ് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ആദ്യ ഗെയിമിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും തായി സു യിംഗിനെ കീഴ്പ്പെടുത്താൻ സിന്ധുവിന് കഴിഞ്ഞില്ല. സ്കോർ 21-16.
Also Read : ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി
ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ മെഡൽ നേടുന്ന രണ്ടാമത്തെ താരമാണ് സിന്ധു. ഇന്നലെ നടന്ന സെമിയിൽ സൈന നെഹ്‌വാള്‍ വെങ്കലം നേടിയിരുന്നു.
Breaking News: P.V Sindhu goes down to World No.1 Tai Tzu Ying 13-21, 16-21 in Final
Silver for India; 44th medal overall
Proud of your effort Sindhu
#AsianGames2018 pic.twitter.com/q0CCKBxHB3— India@AsianGames2018 (@India_AllSports) August 28, 2018
Post Your Comments