ജാർഖണ്ഡ്: ജാർഖണ്ഡിൽ ദുംഖ ജില്ലയിൽ 65 വയസ്സുള്ള അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. 35 വയസ്സുകാരനായ ചാമ്പയ് മരണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്.
Also Read: സേനകളുടെ സേവനം കേരളം മറക്കില്ലെന്ന് മുഖ്യമന്ത്രി
ഗ്രാമവാസികളാണ് ഇയാളെ പിടികൂടി പോലീസിൽ ഏല്പിച്ചത്. കൊലയ്ക്ക് ശേഷം തുണിയിൽ പൊതിഞ്ഞ അമ്മയുടെ തലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു. തലയും ശരീരവും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന സ്വന്തം അമ്മയെ മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തിയ പ്രതി മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്ന് അന്വേഷണ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments