ദുബായ്: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ യുഎഇ ഭരണകൂടം വാഗ്ദാനം ചെയ്ത 700 കോടി രൂപ ലുലു ഗ്രൂപ്പ് നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കമ്പനി. ഇന്ത്യന്‍ സര്‍ക്കാരിന് പണം വാങ്ങാന്‍ നിയമതടസമുണ്ടെങ്കില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ആ പണം നല്‍കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കന്പനി അറിയിച്ചു. ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
Post Your Comments