Latest NewsSports

മെഡല്‍ പ്രതീക്ഷ അസ്തമിച്ചു ; ദീപ കര്‍മാക്കര്‍ പിന്മാറി

ഈ സാഹചര്യത്തിൽ മത്സരത്തിനായി ഇറങ്ങിയാല്‍ മികച്ച പ്രകടനം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപ കർമക്കർ പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കാണ് പിന്മാറ്റത്തിനുള്ള കാരണം.

ദീപയുടെ പരിക്ക് കൂടുതല്‍ ഗുരുതരമായിരിക്കുകയാണെന്ന് പരിശീലകന്‍ ബിശ്വേശ്വര്‍ നന്തി പറഞ്ഞു. ഈ സാഹചര്യത്തിൽ മത്സരത്തിനായി ഇറങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട് ടീമിനത്തില്‍ ദീപ പങ്കെടുക്കില്ല. എന്നാല്‍, ബീം ഫെെനലില്‍ ദീപ ഉറപ്പായും ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also:ഏഷ്യന്‍ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന

പോഡിയം പ്രാക്ടീസിന് ഇടയിലാണ് ദീപയ്ക്ക് പരിക്കേറ്റത്.റിയോ ഒളിമ്പിക്സില്‍ മിന്നുന്ന പ്രകടനം നടത്തിയതോടെയാണ് ദീപ ഇന്ത്യയുടെ നക്ഷത്രമായി മാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button