തിരുവനന്തപുരം: പ്രളയക്കെടുതിയിൽപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പകര്‍പ്പുകള്‍ ലഭിക്കാന്‍ സെപ്റ്റംബര്‍ 31 വരെ അപേക്ഷിക്കാൻ അവസരം. ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 13 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ രേഖകള്‍ നഷ്ടമായവര്‍ക്കും രേഖകള്‍ പുതുക്കാനുള്ള കാലാവധി പൂര്ത്തിയാകുന്നവര്ക്കുമാണ് അവസരം. വാഹനങ്ങളുടെ രേഖകളും ഡ്രൈവിംഗ് ലൈസന്‍സുകളും നഷ്ടമായവര്‍ക്കും ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാലാവധി അവസാനിച്ചവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകും.
Read also: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് പിന്തുണയുമായി സാമുവല്‍ റോബിന്‍സണ്‍
കൂടാതെ ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവ പുതുക്കുന്നതിനുള്ള കാലാവധിയും പെര്‍മിറ്റ് പുതുക്കുന്നതിനുള്ള കാലാവധിയും കോംപൗണ്ടിംഗ് ഫീസ് ഒടുക്കേണ്ട കാലാവധിയും 31 വരെ നീട്ടിയിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും രേഖകളുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുക.
Post Your Comments