പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ രണ്ടു കോടിയുടെ സഹായ ഹസ്തവുമായി ബജാജ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ബാക്കി ഒരു കോടി ജാന്‍കിദേവി ബജാജ് ഗ്രാം വികാസ് സാന്‍സ്തയിലൂടെ (JBGVS) ദുരിതത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കാനും കമ്പനി ഉപയോഗിക്കും.
വാട്ടര്‍ ഫില്‍റ്റര്‍, ടാര്‍പോളിന്‍ ഷീറ്റ്, നൈലോണ്‍ കയര്‍, കിച്ചണ്‍ സെറ്റ്, ഉറങ്ങാനുള്ള പ്ലാസ്റ്റിക് മാറ്റുകള്‍, പുതപ്പ്, ടവല്‍, സോപ്പ് തുടങ്ങിയവ അവശ്യസാധനങ്ങളായിരിക്കും കിറ്റിൽ ഉണ്ടാവുക. ഏകദേശം 1000 കുടുംബങ്ങള്‍ക്ക് ഈ തുകയിലൂടെ അവശ്യകിറ്റ് ലഭ്യമാക്കാന്‍ സാധിക്കും. ബജാജ് ഓട്ടോ വാണിജ്യ വാഹന ഡീലര്‍ഷിപ്പിന്റെയും മറ്റും മേല്‍നോട്ടത്തിലായിരിക്കും ഇതിന്റെ വിതരണം.
Also read : പ്രളയക്കെടുതി : വാഹന ഉടമകൾക്ക് സഹായവുമായി ബിഎംഡബ്ല്യു
Post Your Comments