ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫൊഗട്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടം വിനേഷ് ഫൊഗട്ട് സ്വന്തമാക്കി.
ദംഗലി’ലൂടെ പ്രശസ്തരായ ബബിത, ഗീത, റീത്തു എന്നിവരുടെ കസിനാണു വിനേഷ്. ബബിതയുടെയും ഗീതയുടെയും പിതാവായ മഹാവീർ പ്രസാദ് തന്നെയാണു വിനേഷിനെയും ഗോദയിലേക്കെത്തിച്ചത്. കഴിഞ്ഞ രണ്ടു കോമൺവെൽത്ത് ഗെയിംസുകളിലും സ്വർണം നേടി. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലം. ഇന്നലെ 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനൽ വരെയെത്താൻ 11 മിനിട്ടിൽ താഴെ സമയമേ താരത്തിനു വേണ്ടി വന്നുള്ളൂ.
ആദ്യ മത്സരത്തിൽ ചൈനയുടെ സുൻ യാനിനെ 8–2നു മറികടന്നു. ക്വാർട്ടറിൽ കൊറിയയുടെ കിം ഹ്യൂങ് ജൂവിനെതിരെ വിജയം 11–0ന് (ടെക്നിക്കൽ സുപ്പീരിയോറിറ്റി). സെമിയിൽ ഉസ്ബെക്കിസ്ഥാന്റെ യക്ഷ്മി മുറത്തോവയെ 10–0നു മലർത്തിയടിച്ചു. ഫൈനലിൽ ജപ്പാന്റെ യൂക്കി ഈറിയെ 6–2നു മറികടന്നു സ്വർണം. തുടക്കത്തിൽത്തന്നെ നാലു പോയിന്റ് നേടി എതിരാളിയെ സമ്മർദ്ദത്തിലാക്കിയശേഷമാണു താരം വിജയത്തിലെത്തിയത്. ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മാലിക് രണ്ടാം തവണയും ഒരു മെഡൽ ഇല്ലാതെ ഫിനിഷ് ചെയ്തു.
Post Your Comments