പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പമ്പ ഡാം തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ 15 സെ.മി ഉയര്‍ത്തിയത്. പമ്പയുടെ തീരത്തുള്ള പഞ്ചായത്തുകളില്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ഇതോടെ രാത്രി മൂന്ന് മണിയോടെ ഫേസ്ബുക്ക് ലൈവിലെത്തി കലക്ടര്‍ ജനങ്ങളുടെ ആശങ്കയകറ്റുകയായിരുന്നു.. ജനങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
Post Your Comments