തിരുവനന്തപുരം: ഭീതിയോടെ തലസ്ഥാനം, ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. അതേസമയം നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ബുധനാഴ്ച 84.45 മീറ്ററായിരുന്ന ജലനിരപ്പ്. വ്യാഴാഴ്ച രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണ് പരമാവധി സംഭരണ ശേഷി. കൂടാതെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയ പേപ്പാറ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് വീണ്ടും ഹെലികോപ്റ്ററുകള്‍ എത്തുന്നു. ആളുകളെ പുറത്തെത്തിക്കാന്‍ ഭോപ്പാലില്‍ നിന്നും പൂനെയില്‍ നിന്നും കൂടുതല്‍ സൈന്യമെത്തും.റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നത്. മുന്‍കരുതല്‍ എന്ന രീതിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഈ നമ്പറുകളിലൊന്നും ഫോണ്‍ കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി.
Also Read : പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തും; അതീവ ജാഗ്രതാ നിര്‍ദ്ദേശം
താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. കുടിവെള്ളം കിട്ടാനില്ല. രാത്രി ആര് വിളിച്ചാലും അവരോട് ടെറസിന് മുകളില്‍ കയറി ഒരു ചെറിയ ടോര്‍ച്ച് അടിച്ച് നില്‍ക്കാന്‍ പറയാനാണ് ഇപ്പോള്‍ വന്ന നിര്‍ദ്ദേശം. പത്തനംതിട്ടയിലേക്ക് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വന്‍തോതില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്.
Post Your Comments