കോഴിക്കോട്: കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട്
കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു.കല്പിനി തയ്യില്‍ പ്രകാശന്റെ മകന്‍ പ്രവീണ്‍ (10) ആണ് മരിച്ചത്. ഗോപാലന്‍ (74), മകന്‍ പ്രകാശന്‍ (45), പ്രകാശന്റെ ഭാര്യ ബിന്ദു (40) മക്കളായ പ്രബിന (11), പ്രിയ (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ALSO READ: കനത്ത മഴയിൽ വിറങ്ങലിച്ച് കോഴിക്കോട്: കൂടുതൽ കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി
അര്‍ദ്ധരാത്രിക്കു ശേഷമുണ്ടായ ഉരുള്‍പൊട്ടലില്‍ ഗോപാലന്റെ വീടിനു മുകളില്‍ കല്ലും മണ്ണും വന്ന് മൂടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഗോപാലനേയും കുടുംബാംഗങ്ങളെയും പുറത്തെടുത്തു.
ഗുരുതരമായി പരുക്കേറ്റ പ്രകാശന്റെ രണ്ടു കുട്ടികളെ തിരുവമ്ബാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments