Latest NewsGulf

ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക് : റോഡുകളില്‍ ഇനി മുതല്‍ വേഗപരിധിയില്‍ ഇളവില്ല

അബുദാബി : റോഡുകളില്‍ ഇനി മുതല്‍ വേഗപരിധിയില്‍ ഇളവില്ല. അബുദാബിയിലെ റോഡുകളിലാണ് ഈ പുതിയ മാറ്റം. യു.എ.ഇ മന്ത്രാലയം റോഡുകളിലെ വേഗപരിധി നിയമങ്ങള്‍ എടുത്തുകളഞ്ഞു. ഇതനുസരിച്ച് ഇനി മുതല്‍ റോഡരികില്‍ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയില്‍ ഇളവുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തേ റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കീലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ വാഹനമോടിക്കാമായിരുന്നു. എന്നാല്‍, ഇനി മുതല്‍ രേഖപ്പെടുത്തിയ വേഗപരിധി കടക്കുന്ന അതേ മാത്രയില്‍ റോഡിലെ റഡാര്‍ കാമറകള്‍ അമിതവേഗത്തിന് വാഹന ഉടമയെ പിടികൂടി പിഴ നല്‍കും.

Read Also : ദുബായ് റോഡുകളിലെ വേഗപരിധി കുറയ്ക്കാനുള്ള കാരണം വ്യക്തമാക്കി അധികൃതർ

ഇതനുസരിച്ച് അബുദാബി റോഡുകളിലെ മുഴുവന്‍ വേഗപരിധി ബോര്‍ഡുകളിലും മാറ്റമുണ്ടാകുന്നതാണ്. നേരത്തേ 60 കീലോമീറ്റര്‍ വേഗത പരിധിയുണ്ടായിരുന്നിടത്ത് 80 കിലോമീറ്ററായി വേഗപരിധി മാറ്റി രേഖപ്പെടുത്തുമെങ്കിലും ഇതിലൂടെ മണിക്കൂറില്‍ 81 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ പോലും അമിതവേഗത്തിന് പിടിയിലാകും. അബുദാബി റോഡുകളില്‍ മാത്രമാണ് ഇപ്പോള്‍ ഈ മാറ്റം നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button