വിറ്റാമിന്‍, മഗ്‌നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്, ഫൈബര്‍, മിനറല്‍സ്, ആന്റെി ഓക്സിഡന്റെ് എന്നിവയാല്‍ സമ്പന്നമാണ് ബദാം.ദിവസവും കുറച്ച് ബദാം കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് ലഭിക്കും. ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഹൃദ്രോഗ, സ്‌ട്രോക്ക് മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല, ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും. ഫോളിക് ആസിഡ് ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത് നല്ലതാണ്.
ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് . ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച്, ഇന്‍സുലിണ്‌റ്റെ അളവ് ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്.തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത് കായിക ബലം വര്‍ദ്ധിക്കുന്നതിന് കാരണമാകും.ബദാം അരച്ചെടുത്ത് പാലില്‍ ചേര്‍ത്ത് ദിവസവും മുഖത്ത് തേച്ചു പിടിപ്പിക്കുക.15 മിനിറ്റിനു ശേഷം കഴുകി കളയുക.ചര്‍മ്മം തിളങ്ങും.
Also Read : ബദാം ഇങ്ങനെയെങ്കിൽ ആരോഗ്യത്തിന് ദോഷം വരുത്തും
ബദാം കുതിര്‍ത്തു കഴിച്ചാല്‍ ദഹനം എളുപ്പമാക്കുകയും, കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്ന ലിപേസ് എന്ന എന്‍സൈം ഉത്പാദിപ്പിക്കുകയും ചെയുന്നു.കുതിര്‍ക്കുമ്പോള്‍ ഇതിലെ നാരുകള്‍ പെട്ടന്ന് അപചയപ്രക്രിയ വര്‍ധിപ്പിക്കുകയും മലബന്ധം തടയുകയും ചെയുന്നു.കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇതില്‍ സോഡിയം കുറവും പൊട്ടാഷ്യം കൂടുതലാകുകയും ചെയുന്നു.
മഗ്‌നീഷ്യം, ഫോളിക് ആസിഡ് എന്നിവയും കൂടിയാകുമ്പോള്‍ അക്യൂട്ട് ഹൈപ്പര്‍ ടെന്‍ഷന്‍ ഒഴിവാകുകയും ചെയുന്നു.കുതിര്‍ത്ത ബദാമിലെ വൈറ്റമിന്‍ ഇ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുകയും ചെയുന്നു.
Post Your Comments