ലഖ്നൗ: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി 25,000 രൂപ പ്രതിമാസ ശമ്പളം നല്കി ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായണിത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ജോലി.
Read also:സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; വിദ്യാർത്ഥികൾക്കുൾപ്പടെ നിരവധി പേര്‍ക്ക് പരിക്ക്
ലോക് കല്ല്യാണ്‍ എന്നാണ് തസ്തികയുടെ പേര്. ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതിലേയ്ക്ക് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ തീരുമാനിച്ചത്. എഴുത്തു പരീക്ഷയിലൂടെയാണ് നിയമനം നടക്കുക. 822 ജോലിക്കാരെയാണ് നിയമിക്കുക. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് ഇവരുടെ ജോലി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വിലയിരുത്തി കരാര്‍ പുതുക്കും.
Post Your Comments