ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. വടക്കന്‍ കാശ്മീരിലെ ഗുരേസില്‍ നിന്ന് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭീകരരെ തുരത്തുന്നതിനിടയിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. ശക്തമായി തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം അവസാനിപ്പിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.
നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച എട്ട് തീവ്രവാദികളുടെ സംഘത്തെ തിങ്കളാഴ്ച രാത്രി രാത്രിയാണ് സുരക്ഷാ സേന നേരിട്ടത്. അതേസമയം നിയന്ത്രണരേഖക്ക് സമീപം 600 ലധികം ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇന്‍ഡ്യന്‍ ഭൂപ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്.
Also Read: ഭീകരരുമായി ബന്ധമുണ്ടെന്നു സംശയം ; പാകിസ്ഥാൻ പൗരന്മാർ പിടിയിൽ
ഈ ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈന്യം നിരവധി ഭീകരരെ വധിച്ചിരുന്നു.
Post Your Comments