കൊച്ചി : സ്വകാര്യ സ്കൂള്‍ ഫീസിന്റെ കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. എറണാകുളത്തെ ശ്രീശ്രീ രവിശങ്കർ വിദ്യാലയത്തിലെ ഫീസ് വർധന സംബന്ധിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി.
സ്കൂളുകളുടെ അടിസ്ഥാനസൗകര്യം മുൻനിർത്തിയുള്ള ഫീസ് ഘടന പരിഗണിക്കാൻ കോടതി സർക്കാരിനെ ഹർജിയിൽ കക്ഷിചേർത്തു. ഫീസിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉന്നയിക്കാൻ നിലവിൽ സംസ്ഥാനത്ത് സംവിധാനമില്ല. അതുകൊണ്ടാണ് ഹർജിക്കാധാരമായ കേസിൽ രക്ഷകർത്താക്കളും സ്കൂൾ അധികൃതരും തമ്മിൽ തർക്കമുണ്ടായതെന്ന് കോടതി കണ്ടെത്തി.
Read also:ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും
പുറത്താക്കിയ കുട്ടികളുടെ നിവേദനം പരിഗണിച്ച് അവരെ തിരിച്ചെടുക്കാൻ എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സർക്കാരിന് അധികാരമുണ്ട്. ഓരോസ്കൂളിലെയും വിദ്യാഭ്യാസ, അടിസ്ഥാനസൗകര്യത്തിന് അനുസൃതമായല്ല ഫീസെങ്കിൽ അത്തരംഘട്ടത്തിൽ സർക്കാരിന് ഇടപെടാനാകുമെന്നും രക്ഷിതാക്കളും സ്കൂൾ അധികൃതരും നിയമ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
Post Your Comments