ഭര്‍ത്താവുപേക്ഷിച്ച് പോയതിനെ തുടർന്ന് ഓട്ടിസം ബാധിച്ച മകളെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട് ജോലിയ്ക്ക് പോകേണ്ടിവരുന്ന ബിന്ദു പ്രദീപ് എന്ന അമ്മയെക്കുറിച്ചുള്ള വാർത്ത ഈയിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുച്ഛമായ ശമ്പളം ഉപയോഗിച്ചാണ് താൻ രണ്ട് പെൺകുട്ടികളെ വളർത്തുന്നതെന്നും ഇളയ പെണ്‍കുട്ടിയുടെ ചികിത്സയ്ക്കായി കഴിയുന്നവര്‍ സഹായം ചെയ്യണമെന്നും ബിന്ദു പ്രദീപ് ആവശ്യപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ നിരവധിപേർ ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു.
എന്നാൽ സഹായിക്കാനെന്ന വ്യാജേന വാട്ട്സ്ആപ്പിലൂടെ അവരെ സമീപിച്ച ഒരു വ്യക്തിയുടെ തനിനിറം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്ന് വന്ന ഒരു കോളിലാണ് ആദ്യം കുട്ടിയെ കാണണം എന്ന് പറഞ്ഞത്. പിന്നീട് വിഡിയോ കോളില്‍ വന്ന് മോശമായി പെരുമാറുകയും കേട്ടാലറയ്ക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ആദ്യം കുട്ടിയുടെ മുന്നിലാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ജീവിതം തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നവരോടാണ് ഇയാള്‍ ഇങ്ങനെ പെരുമാറിയതെന്നും ബിന്ദു പറയുന്നു. ഇയാൾക്കെതിരെ ബിന്ദു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments