Latest NewsIndia

ഫേസ്ബുക്ക് ലൈവില്‍ യുവാവ് ആത്മഹത്യ ചെയ്തു

തന്റെ അവസാന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്ന്

ന്യൂഡൽഹി : ഫേസ്ബുക്ക് ലൈവില്‍ യുവാവ് തൂങ്ങിമരിച്ചു. ഡൽഹി ഗുരുഗ്രാം സ്വദേശി അമിത് ചൗഹാനെന്ന 28 കാരനാണ് മരിച്ചത്. ഭാര്യ പ്രീതിയുമായുണ്ടായ വഴക്കിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത് പോലീസ് വ്യക്തമാക്കി.

തന്റെ അവസാന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്ന് അമിത് സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നു.കൂടാതെ ഇയാൾ മാനസിക സമ്മർദ്ദത്തിന് റോത്തക്കിലെ പി.ജി.ഐ.എം.സ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തി.

Read also:ഇടമലയാറിലും ഓറ‍ഞ്ച് അലര്‍ട്ട്

ഭർത്താവുമായുണ്ടായ വഴക്കിനൊടുവില്‍ കഴിഞ്ഞ ദിവസം പ്രീതി തന്റെ മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.അമിത് പ്രീതി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച പൊലീസിനെപ്പോലും അറിയിക്കാതെ ചൗഹാന്റെ മൃതദേഹം സംസ്ക്കരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button