പലരുടെയും വലിയൊരു പരാതിയാണ് എത്ര പ്രാര്‍ത്ഥിച്ചിട്ടും ജീവിതത്തില്‍ യാതൊരുമാറ്റവും വരുന്നില്ല എന്നത്. ഇവിടെ പ്രശ്‌നം ഒരു പക്ഷേ നിങ്ങളുടെ പ്രാര്‍ത്ഥനയുടേതാവാം. മനസ്സ് ഈശ്വരനില്‍ അര്‍പ്പിച്ച മറ്റുചിന്തകളെല്ലാം മാറ്റിവെച്ചുവേണം പ്രാര്‍ത്ഥിക്കേണ്ടത്. ഈശ്വരന്‍ തന്റെ പ്രാര്‍ത്ഥന കേള്‍ക്കുമോ, കഷ്ടപ്പാടുകള്‍ മാറുമോ എന്ന സംശയത്തോടെ പ്രാര്‍ത്ഥിക്കുന്നവരാണ് കൂടുതലും. പൂര്‍ണ്ണമായ വിശ്വാസം അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു നോക്കൂ ഫലം ഉറപ്പാണ്. മനസിന്റെ വിശ്വാസത്തിനുളള ശക്തി അത്രക്കും വലുതാണ്.
പ്രാര്‍ത്ഥിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം വാക്കുകളാണ്. പലരും പ്രാര്‍ത്ഥിക്കുന്നത് ഇത്തരത്തിലാവും-ദൈവമേ എന്റെ കഷ്ടപ്പാടുകള്‍ മാറ്റണേ, എനിക്ക് അസുഖം വരുത്തരുതേ…. ഇവിടെ ഒരുപ്രധാന പ്രശ്‌നമുളളത് ഈ പ്രാര്‍ത്ഥനകളെല്ലാം മോശം കാര്യങ്ങളിലാണ് തുടങ്ങുന്നത് എന്നതാണ്. രോഗം, കഷ്ടപ്പാട്, തോല്‍വി, ദുഖം തുടങ്ങിയ നെഗറ്റീവ് വാക്കുകള്‍ മാറ്റി പ്രാര്‍ത്ഥിച്ചു നോക്കൂ. ദൈവമെ എനിക്ക് ആരോഗ്യം നല്‍കണേ, നന്മ വരുത്തണേ, വിജയിക്കണേ എന്നിങ്ങനെ പ്രാര്‍ത്ഥന പോസിറ്റിവ് വാക്കുകളില്‍ തുടങ്ങി നോക്കൂ കാര്യങ്ങള്‍ നല്ലതായി വരും.
മറിച്ചാണെങ്കില്‍ ദുരിതങ്ങള്‍ ചോദിച്ചു വാങ്ങുന്ന പോലെയാവും പ്രാര്‍ത്ഥന. ഉപയോഗിക്കുന്ന വാക്കുകള്‍ നന്നായി ശ്രദ്ധിക്കണം. പ്രാര്‍ത്ഥനയില്‍ വാക്കുകള്‍ക്ക് വലിയ സ്ഥാനമാണ് ഉളളത്. ആഗ്രഹങ്ങള്‍ നടത്തിയെടുക്കാന്‍ വേണ്ടിയുളളതാണ് സാധാരണ മനുഷ്യരുടെ ഓരോ പ്രാര്‍ത്ഥനയും. നെഗറ്റിവ് കാര്യങ്ങളുടെ വഴിയില്‍ നിന്നും നന്മയുടെ പാത തേടലാണ് ഓരോ പ്രാര്‍ത്ഥനയും. ലഭിക്കുമെന്ന് ഉറപ്പില്ലാത്ത കര്യങ്ങള്‍ നേടാന്‍ വേണ്ടി നടത്തുന്നതാണ് പ്രാര്‍ത്ഥന. പ്രതീക്ഷയാണ് അതിന്റെ ഊര്‍ജ്ജം. അതിനാല്‍ അത്യധികം നന്മയും ഏകാഗ്രതയും വേണം ഓരോ പ്രാര്‍ത്ഥനയ്ക്കും.
Post Your Comments