ന്യൂഡല്‍ഹി: നഗരത്തിൽ സ്ഥാപിക്കുന്ന സി.സി.ടി.വി ക്യാമറകളെ സംബന്ധിച്ചുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് പൊതുപരിപാടിയിൽ കീറികളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റിപ്പോർട്ടിന്റെ ഓരോ പേജും വായിച്ചതിനു ശേഷമാണ് കെജ്രിവാൾ റിപ്പോര്‍ട്ട് കീറികളഞ്ഞത്. ഇന്ദിരാഗാഡി സ്റ്റേഡിയത്തില്‍ ജനങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം.
Also Read: യുപിയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ വെടിവച്ചിട്ടു
പോലീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ സര്‍ക്കാരും പൊതുജനങ്ങളും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാവു എന്ന റിപ്പോര്‍ട്ടായിരുന്നു അരവിന്ദ് കെജ്രിവാള് കീറികളഞ്ഞത്. എന്നാല്‍ ജനങ്ങളുടെ അഭിപ്രായം അറിയാനുള്ള ശുപാര്‍ശ മാത്രമായിരുന്നു അത് എന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഓഫീസ് പറഞ്ഞത്.
Post Your Comments