തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ എം സി ജോസഫൈന്റെ നിലപാടിനെതിരെ പി സി ജോർജ്ജ് രംഗത്തെത്തി. ശബരിമല വിഷയത്തിൽ എം സി ജോസഫൈന് എന്ത് കാര്യമെന്നും ഹിന്ദുക്കളുടെ വിശ്വാസത്തിൽ ക്രിസ്ത്യാനിയായ ജോസഫൈൻ ഇടപെടേണ്ടതില്ലെന്നും പി സി ജോർജ്ജ് ഒരു ചാനലിനോട് പറഞ്ഞു.
ഇതേപോലെ മുസ്ലീം മതവിശ്വാസത്തിൽ തൊടാൻ ജോസഫൈന് ധൈര്യമുണ്ടോ എന്നും പി സി ജോർജ്ജ് ചോദിച്ചു. ഹിന്ദുക്കളും ക്രിസ്ത്യാനികളും മൗനം പാലിക്കുന്നതിനാൽ അവരുടെ കാര്യത്തിൽ ജോസഫൈൻ ഇടപെടുകയാണെന്നും പി സി ജോർജ് പറഞ്ഞു. ജനം ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments