കായംകുളം: പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു കായംകുളം എം എൽ എ. യു പ്രതിഭ. കായംകുളം മണ്ഡലത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കഴിയാത്ത വിഷമം തുറന്ന് പറഞ്ഞായിരുന്നു എം എൽ എ പൊട്ടിക്കരഞ്ഞത്. ഭരണപക്ഷ എം എൽ എ ആയ തനിക്കു പോലും റോഡപകടങ്ങൾ ഇല്ലാതാക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇതിന്റെ കാരണക്കാർ ഉദ്യോഗസ്ഥരാണെന്നും ഇവർ തുറന്നടിച്ചു.
ട്രാഫിക് ബോധവത്കരണ പരിപാടിയായ ശുഭയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു ഈ നാടകീയ സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ തയാറായില്ലെന്നു പറഞ്ഞായിരുന്നു എം എൽ എ പൊട്ടിക്കരഞ്ഞത്.
Post Your Comments