ന്യൂഡൽഹി : കിടപ്പുരോഗികളെ കൊണ്ടുപോകുന്നതിനായി സ്‌ട്രെച്ചര്‍ സൗകര്യമുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ച സംഭവത്തിൽ തീരുമാനവുമായി എയർ ഇന്ത്യ. സ്‌ട്രെച്ചര്‍ സൗകര്യത്തോടെയുള്ള ടിക്കറ്റിന്റെ നിരക്ക് വര്‍ധനയില്‍ നിന്ന് എയര്‍ ഇന്ത്യ ഗള്‍ഫ് സെക്ടറിനെ എയർ ഇന്ത്യ ഒഴിവാക്കി.
നിരക്ക് വര്‍ധന സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രവാസികളും അവരുടെ സംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിരക്കിൽ മാറ്റം വരുത്തേണ്ടെന്നാണ് വിമാന കമ്പനി തീരുമാനിച്ചത്.
Read also:ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ തട്ടാൻ അനര്‍ഹ ശ്രമിക്കുന്നതായി ആരോപണം
സാധാരണ ടിക്കറ്റിന്റെ ആറിരട്ടിയും നികുതിയുമടങ്ങിയതായിരുന്നു സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക്. ഇത് ഏകദേശം 4600 ദിര്‍ഹം മുതല്‍ 7000 ദിര്‍ഹം വരെയായിരുന്നു. ഇതാണ് ജൂലൈ 20 മുതല്‍ അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നത്.
നിരക്ക് വര്‍ധന പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. പ്രവാസികള്‍ക്ക് താങ്ങാനാവാത്ത നിരക്ക് വര്‍ധനയാണ് എയര്‍ ഇന്ത്യ വരുത്തിയതെന്ന് മുഖ്യമന്ത്രി കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
Post Your Comments