എടപ്പാള്‍ : നിര്‍ധന യുവതികള്‍ക്ക് മംഗല്യഭാഗ്യം ഒരുക്കി പ്രവാസി വ്യവസായി. 15 നിര്‍ധന യുവതികള്‍ക്കാണ് മകന്റെ വിവാഹ ദിവസം തന്നെ മംഗല്യ ഭാഗ്യം ഒരുക്കിയത്. പ്രവാസി വ്യവസായിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.പി.അലി ബാവ ഹാജിയാണ് മകന് തുഫൈലിന്റെയും വിവാഹത്തോടനുബന്ധിച്ച് 15 പേരുടെ കൂടി കല്യാണം നടന്നത്. ഓരോരുത്തര്‍ക്കും 10 പവന്റെ ആഭരണങ്ങളും 25,000 രൂപയും ഇദ്ദേഹം നല്‍കിയിരുന്നു.
മാണൂര്‍ ഡെന്റല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹിന്ദു സമുദായത്തില്‍പെട്ടവരുടെ ചടങ്ങുകള്‍ക്ക് ശബരിമല മുന്‍ മേല്‍ശാന്തി ടി.കെ.കൃഷ്ണന് നമ്പൂതിരിയും മുസ്ലിം വിഭാഗത്തില്‍പെട്ടവരുടെ ചടങ്ങുകള്‍ക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കാര്‍മികത്വം വഹിച്ചു.
Post Your Comments