കുവൈറ്റ് : കുവൈറ്റില്‍ മൂന്ന് ഭക്ഷ്യ നിര്‍മ്മാണ ശാലകൾ പൂട്ടി. നിയമ വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഫാക്ടറികളാണ് പൂട്ടിയത്. അടച്ചു പൂട്ടിയതില്‍ ഒരു കമ്പനി മധുരപലഹാര നിര്‍മാണത്തില്‍ പേരുകേട്ട കമ്പനിയാണ്. ഭക്ഷ്യ അതോറിറ്റിയില്‍ നിന്ന് ആരോഗ്യ ലൈസന്‍സ് സമ്പാദിക്കാതെ പ്രവര്‍ത്തിച്ചതിനാണ് നടപടിയെന്ന് അതോറിറ്റിയുടെ അഹമ്മദി ഗവര്‍ണറേറ്റ് ഡയറക്ടര്‍ സൗദ് അല്‍ ജലാല്‍ അറിയിച്ചു.
Read also: പതിനേഴുകാരനെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച യുവതി അറസ്റ്റില്‍
ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 15 ഇടങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അര്‍ദിയയില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗ യോഗ്യമല്ലാത്ത 6000 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഖൈത്താനില്‍ വ്യവസ്ഥകള്‍ പാലിക്കാത്ത കടകള്‍ക്കും അറവുശാലയ്ക്കുമെതിരെ കേസെടുത്തു. ആരോഗ്യസംരക്ഷണ സംവിധാനത്തിലെ കുറവ്, ഉപയോഗ യോഗ്യമല്ലാത്ത വസ്തുക്കളുടെ നിര്‍മാണം, ലൈസന്‍സ് ഇല്ലാതെയുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് കണ്ടെത്തിയത്.
Post Your Comments