Latest NewsIndia

ഭൂ​ഗ​ര്‍​ഭ ക​ണി​ക പ​രീ​ക്ഷ​ണ​ശാ​ല പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്

ചെ​ന്നൈ: പുതിയതായി നിർമ്മിക്കുന്ന ഭൂ​ഗ​ര്‍​ഭ ക​ണി​ക പ​രീ​ക്ഷ​ണ​ശാ​ല പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന് അറിയിപ്പ്. കേ​ര​ള-​ത​മി​ഴ്​​നാ​ട്​ അ​തി​ര്‍​ത്തി​യി​ലെ തേ​നി പൊ​ട്ടി​പു​റ​ത്ത്​ സ്​​ഥാ​പി​ക്കു​ന്ന ഭൂ​ഗ​ര്‍​ഭ ക​ണി​ക പ​രീ​ക്ഷ​ണ​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​നം​ പരിസ്ഥിതിക്ക് ദോഷമാകില്ലെന്ന് ഇ​ന്ത്യ ബേ​സ്​​ഡ് ന്യൂ​ട്രി​നോ ഒ​ബ്സ​ര്‍​വേ​റ്റ​റി പ്രോ​ജ​ക്‌ട്​​ ഡ​യ​റ​ക്​​ട​ര്‍ വി​വേ​ക്​ എം. ​ദ​ത്താ​ര്‍.

ഗ​വേ​ഷ​ണ​കേ​ന്ദ്രം ഭൂ​മി​ക്ക​ടി​യി​ല്‍ സ്​​ഥാ​പി​ക്കു​​ന്നെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. മ​ല​നി​ര​ക​ളു​ടെ താ​ഴ്​​ഭാ​ഗ​ത്താ​ണ്​ പ്ര​വ​ര്‍​ത്തി​ക്കു​ക. കോ​സ്​​മി​ക്​ കി​ര​ണ​ങ്ങ​ളോ​ടൊ​പ്പം വ​രു​ന്ന ന്യൂ​ട്രി​നോ ക​ണി​ക​ക​ളാ​ണ്​ പ​രി​ശോ​ധ​നയ്​ക്ക്​ വി​ധേ​യ​മാ​ക്കു​ക. ഇ​തി​നാ​യി 1.3 ടെ​സ്​​ല ശ​ക്തി​യു​ള്ള ഇ​ല​ക്​​ട്രോ മാ​ഗ്​​ന​റ്റി​ക്​ യ​ന്ത്രം സ്​​ഥാ​പി​ക്കും. ടെ​ല​സ്​​കോ​പ്പി​ലൂ​ടെ ക​ണി​ക​ക​ളെ നി​രീ​ക്ഷി​ക്കാ​മെ​ങ്കി​ലും ഒ​രേ ദി​ശ​യി​ല്‍ മാ​ത്ര​മെ​ത്തു​ന്ന ക​ണി​ക​ക​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കാ​നാ​വൂ. അ​തേ​സ​മ​യം, ഇ​വി​ടെ ഏ​തു​ ദി​ശ​യി​ലു​മെ​ത്തു​ന്ന ക​ണി​ക​ക​ളെ ഗ​വേ​ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കാം.

Read more:ഹിമയുടെ ദേശസ്നേഹം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്ന് പ്രധാനമന്ത്രി

ശ​ബ്​​ദ​വേ​ഗ​ത​യെ​ക്കാ​ള്‍ കു​റ​വാ​യാ​ണ്​ ന്യൂ​ട്രി​നോ ക​ണി​ക​ക​ള്‍ സ​ഞ്ച​രി​ക്കു​ക. പ​രീ​ക്ഷ​ണ​ശാ​ല​യി​ല്‍ വി​ദേ​ശ​നി​ര്‍​മി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നി​ല്ല. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത യ​ന്ത്ര​ങ്ങ​ളാ​ണ്​ സ്​​ഥാ​പി​ക്കു​ക. പ​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന്​ വൈ​ദ്യു​തി കാ​ന്തി​ക ത​രം​ഗ​ങ്ങ​ളോ വി​കി​ര​ണ​മോ പു​റ​ത്തേ​ക്ക്​ പ്ര​സ​രി​ക്കി​ല്ല. ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും അ​നു​മ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

shortlink

Post Your Comments


Back to top button