ലക്‌നൗ: മുട്ടക്കറി പാകം ചെയ്ത് നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജന്‍പൂറിലെ ദേവദാസ് ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന നവനീതാണ് (30) തന്റെ ഭാര്യയായ മങ്കേഷ് ശുക്ലയെ (30) നിസ്സാര പ്രശ്നത്തിന്റെ പേരിൽ വെടിവെച്ചു കൊലപ്പെടുത്തിയത്.
Also Read: ഹർഭജന്റെ റെക്കോർഡ് തകർത്ത് റബാഡ
മദ്യലഹരിയില്‍ ഉച്ചയ്ക്ക് വീട്ടിലെത്തിയ നവനീത് തനിക്ക് മുട്ടക്കറി വേണമെന്ന് ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ മങ്കേഷ് ഇതിനു തയ്യാറായില്ല. ഇതേതുടർന്ന് ഇരുവരും തമ്മില്‍ ഇതേ ചൊല്ലി വാക്കു തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രകോപിതനായി പുറത്തേയ്ക്ക് പോയ നവനീത് കൈത്തോക്കുമായി തിരികെ എത്തി തന്റെ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന മങ്കേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. പോലീസ് ഇന്നലെ തന്നെ കൊലക്കുറ്റം ചുമത്തി നവനീതിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments