തൃശ്ശൂര്‍: രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍, ഇത് കണ്ട് അമ്പരന്ന് സെക്യൂരിറ്റി ജീവനക്കാരന്. കൊക്കാലയിലെ ഹോട്ടലില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത ഹോണ്ടാ സിറ്റിക്കും ഹ്യുണ്ടായ് ഐ-10 കാറിനുമാണ് ഒരി നമ്പര്‍. പാര്‍ക്ക് ചെയ്ത കാറുകള്‍ പരിശോധിക്കാനെത്തിയ സെക്യൂരിറ്റിക്കാരനാണ് ഇത് കണ്ടുപിടിച്ചത്. 63ബി 9900 എന്ന നമ്പറില്‍ ഹോണ്ടാ സിറ്റിയും ഹ്യുണ്ടായ് ഐ-10 കാറും പാര്‍ക്ക് ചെയ്തിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ ശരിക്കുള്ള നമ്പര്‍ പ്ലേറ്റ് ഹോണ്ടാ സിറ്റിയുടേതാണ് എന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഹ്യുണ്ടായ് ഐ-10 ല്‍ ഉണ്ടായിരുന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറുകള്‍ പരിശോധിച്ചതില്‍ നിന്നും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഹ്യുണ്ടായ് പോണ്ടിച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയതാണെന്നും സംശയമുണ്ട്. സംഭവത്തില്‍ പോലീസ് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്യും.
Post Your Comments