International

രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം പത്ത് മണിക്കൂറിനകം; ഗുഹയിൽ അകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥനയോടെ ലോകം

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പത്ത് മണിക്കൂറിനകം ആരംഭിക്കാനിരിക്കെ പ്രാർത്ഥനയോടെ ലോകം. ഇന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് കുട്ടികളെ പുറത്തും രണ്ട് കുട്ടികളെ ഗുഹയിലെ ബേസ് ക്യാംപിന് സമീപത്തും സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. പുറത്തെത്തിയ നാലു പേരും ചിയാംഗ് റായിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also: ഗുഹയിൽ നിന്നും രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം നാലായി : രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പ്രദേശിക സമയം രാവിലെ പത്ത് മണിയോടെയായിരുന്നു 18 നീന്തല്‍ വിദ്ഗദരായിരുന്നു ഗുഹയ്ക്ക് അകത്തേക്ക് പ്രവേശിച്ചത്. വൈകുന്നേരം 5.30 ഓടെയാണ് ആദ്യ രണ്ട് കുട്ടികള്‍ പുറത്തെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. 7.40 ഓടെ മൂന്നാമത്തെ കുട്ടിയും 7.50 ന് നാലാമത്തെ കുട്ടിയും പുറത്തെത്തി. പുറത്തെത്തിയ കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button