ഹൈദരാബാദ്•പഞ്ചനക്ഷത്രഹോട്ടലില്‍ നിന്നും ഹൈ-പ്രൊഫൈല്‍ സെക്സ് റാക്കറ്റിനെ ഹൈദരാബാദ് പോലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട മുംബൈ സ്വദേശിനിയായ നടിയെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് പെണ്‍വാണിഭ സംഘ നടത്തിപ്പുകാരനെയും ഒരു ഇടപടുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നടത്തിപ്പുകാര്‍ ബഞ്ചാര ഹിൽസിലെ റാഡിസണ്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത ശേഷമാണു 24 കാരിയായ നടിയെ ഇവിടെ എത്തിച്ചത്. ഒരാഴ്ചത്തേക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നടിയെ കൊണ്ടുവന്നതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പി രാധാകൃഷ്ണ റാവു പറഞ്ഞു. സംഘാടകരായ അമ്പുല ജനാര്‍ദ്ദന്‍ റാവു എന്ന ജോണിയും ബനോതു പ്രശാന്ത് എന്നയാളും ചേര്‍ന്ന് 10,000 മുതല്‍ 20,000 രൂപ വരെയാണ് ഓരോ ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്. ജോണിയും നടിയും ഒരു ഇടപാടുകാരനും മാത്രമാണ് ഈ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നത്. പ്രശാന്തിനെ പിടികൂടാന്‍ കഴിഞ്ഞില്ല. നടിയെ ഇരയായി കണക്കാക്കി പോലീസ് രക്ഷപ്പെടുത്തി. ജോണിയേയും ഇടപാടുകാരനായ അമിത് മഹേന്ദ്ര ശര്‍മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും 40,000 രൂപയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ നിരവധി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഘം മുറി ബുക്ക് ചെയ്തത്.
ടാസ്ക് ഫോഴ്സ് ഇന്‍സ്പെക്ടര്‍ കെ നാഗേശ്വര്‍ റാവുയാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ആന്ധ്രാപ്രദേശ് ഈസ്റ്റ് ഗോദാവരി ജില്ല സ്വദേശിയാണ് ജനാര്‍ദ്ദന്‍. നേരത്തെയും ഇയാളെ സമാനമായ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments