തെറ്റായ സന്ദേശങ്ങള്‍ കണ്ടെത്താന്‍ സാഹായിക്കുന്നവര്‍ക്ക് വലിയ തുക സമ്മാനമായി നല്‍കാനൊരുങ്ങി വാട്ട്സ്ആപ്പ്. 35 ലക്ഷം രൂപ സമ്മാനമായി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. വാട്സാപ്പിലൂടെ പ്രചരിക്കുന്ന പ്രകോപനപരമായ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ സഹായിക്കുന്നവര്‍ക്കാണ് ഇത് ലഭിക്കുക. വാട്സാപ്പ് വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് വര്‍ഗീയ കലാപങ്ങളിലേക്കും, ആള്‍കൂട്ട കൊലപാതകങ്ങളിലേക്കും നയിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം.
Read Also: ഉപഭോക്താക്കളെ വലച്ചിരുന്ന ആ വലിയ പ്രശ്നം ഒഴിവാക്കി വാട്ട്സ്ആപ്പ്
Post Your Comments