Gulf

കുവൈറ്റിലെ ഗതാഗതക്കുരുക്കിന് വിദേശികളെ പഴിപറഞ്ഞിട്ടു കാര്യമില്ലെന്ന് അധികൃതർ

കുവൈറ്റ്: രാജ്യത്ത് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് വിദേശികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് വ്യക്തമാക്കി കുവൈറ്റ് സൊസൈറ്റി ഓഫ് എൻ‌ജിനീയേഴ്സ് ചെയർപഴ്സൻ ഫൈസൽ അൽ ഒതൂൽ. വിദേശി ഡ്രൈവർമാർ പെരുകുന്നതാണു ഗതാഗതക്കുരുക്കിനു കാരണമാകുന്നുവെന്ന ചില എംപിമാരുടെ അഭിപ്രായത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് നാട്ടിലെത്തി; തുണയായത് മുഖ്യമന്ത്രിയുടെ ഇടപെടൽ

വിദേശികൾക്കായുള്ള ആരോഗ്യകേന്ദ്രങ്ങൾ പുതിയ കേന്ദ്രങ്ങളിലേക്കു മാറ്റിയും സിറ്റി ഗവർണറേറ്റിൽ കേന്ദ്രീകൃത പാർക്കിങ് സംവിധാനം ഏർപ്പെടുത്തിയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തിയും ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നും ഫൈസൽ അഭിപ്രായപ്പെട്ടു. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നതാണു മറ്റൊരുവഴി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള വഴികളിൽ മെട്രോ ടണലുകളും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button