Latest NewsIndia

മതഭീകരതയ്ക്ക് ഇരകളായ മിസോറാമിലെ റിയാംഗ് ഹിന്ദുക്കൾ ഇനി ജന്മനാട്ടിലേക്ക്

ന്യൂഡൽഹി : സംസ്ഥാനത്തെ ഭൂരിപക്ഷ മതഭീകരതക്ക് ഇരകളായി മിസോറാമിൽ നിന്ന് പലായനം ചെയ്ത റിയാംഗുകൾക്ക് ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചു പോകാനുള്ള കരാർ യാഥാർത്ഥ്യമാകുന്നു. കേന്ദ്രസർക്കാരും മിസോറാം ത്രിപുര സർക്കാരുകളും തമ്മിൽ നടന്ന ചർച്ചയിലാണ്‌ റിയാംഗ് ഹിന്ദുക്കളുടെ പുനരധിവാസക്കാര്യം ധാരണയായത്. 1997 ലാണ് മതഭീകരർ റിയാംഗുകളെ മിസോറാമിൽ നിന്ന് ആട്ടിപ്പായിച്ചത്.

ഒരു ലക്ഷത്തിനു മേൽ വരുന്ന തങ്ങളുടെ വികസന കാര്യങ്ങൾക്ക് സ്വയം‌ഭരണ കൗൺസിൽ വേണമെന്ന ആവശ്യമുയർത്തിയതിനായിരുന്നു മത ഭീകരർ റിയാംഗുകളെ വേട്ടയാടിയത്. മിസോറാം മിസോകൾക്ക് എന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. മിസോകളിൽ 99 ശതമാനമുള്ള ക്രിസ്ത്യൻ മിസോകൾ മതം‌മാറ്റം എന്ന ആശയം മുന്നോട്ടു വച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഹിന്ദു ആചാര രീതി പിന്തുടരുന്ന റിയാംഗ് വംശജർ അംഗീകരിക്കാത്തതായിരുന്നു യഥാർത്ഥത്തിൽ പ്രധാന കാരണം.

പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, വീടുകൾക്ക് തീയിട്ടു, ആണുങ്ങളെ കൊത്തിയരിഞ്ഞു. പിടിച്ചു നിൽക്കാനാകാതെ പാഞ്ഞ റിയാംഗുകൾ ത്രിപുരയിലാണ് ‌അഭയം തേടിയത്. ചിലരൊക്കെ മിസോകൾക്ക് കീഴടങ്ങി മതം‌ മാറി തടി രക്ഷിച്ചു. പലായനം ചെയ്തവരുടെ പട്ടയം റദ്ദാക്കി മിസോകൾ വസ്തുവകകൾ തട്ടിയെടുത്തു. അങ്ങനെയാണ് രാജ്യത്ത് ഭൂരിപക്ഷമായിരുന്നിട്ടും അഭയാർത്ഥികളാകേണ്ടി വന്ന ഹിന്ദു കശ്മീരി പണ്ഡിറ്റുകളെപ്പോലെ റിയാംഗ് ഹിന്ദുക്കളും അഭയാർത്ഥികളായത്.

യുപിഎ സർക്കാരിന്റെ കാലത്ത് മിസോറാം സർക്കാർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരുന്നു കാര്യങ്ങൾ തീരുമാനിക്കപ്പെട്ടിരുന്നത് . അഭയാർത്ഥികളെ സന്ദർശിച്ച അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരം നിങ്ങൾക്ക് തിരിച്ചു പോയ്ക്കൂടെ എന്ന് ദേഷ്യത്തിൽ ചോദിച്ചതും വാർത്തയായിരുന്നു. മാത്രമല്ല യുപിഎ സർക്കാർ മുന്നോട്ടു വച്ച സഹായങ്ങൾ അപര്യാപ്തമായിരുന്നു. ഇതു വിശ്വസിച്ച് മിസോറാമിൽ പോയവർക്കാകട്ടെ അവിടുത്തെ സർക്കാരിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചതുമില്ല.

എന്നാല്‍ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതോടെ റിയാംഗ് പ്രതിനിധികളേയും ചർച്ചയിൽ ഉൾക്കൊള്ളിച്ചാണ് കരാർ വ്യവസ്ഥകൾ ഉണ്ടാക്കിയത്. കരാർ അംഗീകരിക്കുന്നതായി റിയാംഗ് പ്രതിനിധികളും വ്യക്തമാക്കി. കരാറനുസരിച്ച് രണ്ടുവർഷത്തേക്ക് ഓരോ കുടുംബത്തിനും മാസം തോറും അയ്യായിരം രൂപ ലഭിക്കും. കുടുംബ നാഥന്റെ പേരിൽ നാലു ലക്ഷം രൂപ സ്ഥിര നിക്ഷേപം നൽകും. മൂന്നു വർഷം മിസോറാമിൽ താമസിച്ചു കഴിയുമ്പോൾ ഇത് ലഭിക്കും.

ഒന്നര ലക്ഷം രൂപ വീടു വയ്ക്കാൻ ലഭിക്കും , ഒപ്പം സൗജന്യ റേഷനും സൗജന്യ യാത്രയും സാദ്ധ്യമാക്കും. ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയിൽ മിസോറാം , ത്രിപുര സർക്കാരുകളുടെ പ്രതിനിധിയും റിയാംഗ് പ്രതിനിധികളും ഉണ്ടാകും. സെപ്റ്റംബർ മുപ്പതോട് കൂടി പുനർവാസ പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാകും. മിസോറാം മുഖ്യമന്ത്രി ലാൽതൻവാലയും ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാർ ദേബും മിസോറാം ബ്രൂ ഡിസ്പ്ളെസ്ഡ് പീപ്പിൾസ് ഫോറം പ്രതിനിധികളും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമാണ് ചർച്ചയിൽ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button