തിരുവനന്തപുരം: കാസര്‍കോടിന് പിന്നാലെ അലപ്പുഴയേയും റെയില്‍വേ ചതിച്ചു. കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസിന് ആലപ്പുഴയില്‍ റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചില്ല. ആലപ്പുഴയ്ക്കും കാസര്‍കോടിനും സ്റ്റോപ് അനുവദിച്ചതായി റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍ നേരത്തെ പി കരുണാകന് എംപിയെ അറിയിച്ചിരുന്നു.
എന്നാല്‍ ജൂലൈ ആറുമുതല്‍ ജനുവരി അഞ്ചുവരെ പരീക്ഷണാടിസ്ഥാനത്തില്‍ കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരംമാത്രമേ അറിയിപ്പില്‍ ഇപ്പോള്‍ ഉള്ളൂ. റെയില്‍ പുറത്തിറക്കിയ പുതിയ സമയക്രമത്തില്‍ കാസര്‍കോട് മാത്രമാണ് സ്റ്റോപ് പുതിയതായി അനുവദിച്ചിരിക്കുന്നത്.
Also Read : കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അന്ത്യോദയ ട്രെയിന്‍
ആലപ്പുഴയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്. ആലപ്പുഴയില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും കത്തയച്ചതായും സ്റ്റോപ്പ് അനുവദിക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും പി കരുണാകരന് എംപി പറഞ്ഞു.
Post Your Comments