തിരുവനന്തപുരം : കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ കാണിച്ചാലുള്ള ആ വലിയ അപകടം മാതാപിതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം . കുഞ്ഞുങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കാര്‍ട്ടൂണ്‍ വച്ചുകൊടുക്കുന്ന മാതാപിതാക്കള്‍ ആതിര എന്ന അമ്മയുടെ കുറിപ്പ് വായിക്കേണ്ടത് തന്നെയാണ്. ഒരു ഞെട്ടലോടെയാല്ലാതെ ഈ അമ്മയുടെ കുറിപ്പ് വായിച്ചുതീരാനാവില്ല. ആതിരയുടെ കുറിപ്പ് വായിക്കാം;
‘ഒരു തരം മരവിപ്പോടെ ആണ് ഞാന്‍ ഇത് എഴുതുവാന്‍ ഇരിക്കുന്നത്. എത്രമാത്രം അപകടങ്ങളാണ് നമ്മള് അറിയാതെ പോലും മറഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിന്റെ ഒരു മടുപ്പ്. ഒരുപാട് നാളുകളായി എഴുതണം എന്ന് വിചാരിക്കുന്ന ഒന്ന്. കുഞ്ഞുവിന് വെറും 5 മാസം പ്രായം ഉള്ളപ്പോളാണ് അവളെക്കൊണ്ട് ഞാന്‍ ഇവിടെ വരുന്നത്. തീരെ എളുപ്പം ആയിരുന്നില്ല കുഞ്ഞും, വീടും, സന്ദീപേട്ടന് ഓഫീസിന്ന് വരുന്ന വരെ ഒറ്റയ്ക്കെല്ലാം മാനേജ് ചെയ്യലും. അന്നൊക്കെ ഞാന്‍ കുഞ്ഞിനെ എന്‍ഗേജ് ചെയ്തിരുന്നത് പാട്ടു വച്ചിട്ടാണ്. പാട്ട് കാണുവാന്‍ അവള്‍ക്ക് ഒത്തിരി ഇഷ്ടമുണ്ട്. വലുതായപ്പോള്‍ പതുക്കെ കാര്‍ട്ടൂണിനോട് താല്പര്യം വന്നു.
Read Also : അഭിമന്യുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന്: വിവരങ്ങള്‍ ഞെട്ടിക്കുന്നത്
എന്നാലും എന്റെ മൊബൈല്‍ തൊടുന്നതിനു അവള്‍ക്ക് അന്നും ഇന്നും നോ ആണ്. പിന്നെ ആള്‍ടെ ആശ്രയം വല്ലപ്പോഴും സന്ദീപേട്ടന്റെ മൊബൈലോ ഐപാടോ ടീവീയോ ഒക്കെ ആണ്. എന്നാല്‍ അതുപോലും കാര്‍ട്ടൂണിനു സ്ട്രിക്റ്റ് മോണിറ്ററിംഗ് വന്നതിന്റെ സാഹചര്യം ആണ് ഈ കുറിപ്പ്. കുട്ടികള്‍ ഇതിലൊക്കെ കാണുന്നത് ആവശ്യമില്ലാത്തതാണോ എന്ന് നമ്മള് എപ്പോഴും ഉറപ്പിക്കുവാറുണ്ട്. എന്നാല്‍, അത് കാര്‍ട്ടൂണ്‍ ആണേല്‍ പിന്നെ നമ്മള് അധികം മൈന്‍ഡ് ചെയ്യാറില്ല എന്നതാണ് വാസ്തവം.
പക്ഷേ ഇന്ന്, ആ കാര്ട്ടൂണുകള് പലതും വലിയ അപകടം പിടിച്ച നീചവും ഭീകരവുമായ ചതിക്കുഴികള്‍ ആണ്. ഒരിക്കല്‍ മിക്കി മൗസ് മിന്നി മൗസിനെ ഉമ്മ വയ്ക്കുന്നത് കണ്ടാണ് ഞാന്‍ ഇത് ആദ്യം ശ്രദ്ധിക്കുന്നത്. അത് കുഞ്ഞു അറിയാതെ മാറ്റി എങ്കിലും, പിന്നീട് അതേക്കുറിച്ചു സെര്‍ച്ച് ചെയ്യുവാന്‍ എനിക്കു തോന്നി. ഭയപ്പെടുത്തുന്നതായിരുന്നു റിസല്‍റ്റ്. മിക്കി, മിന്നി, ടോം ആന്‍ഡ് ജെറി തൊട്ട് ഇന്ന് യൂട്യബിലുള്ള പല തലക്കെട്ടുകളുടെയും താഴെയും വൃത്തികേടുകളാണ്.
വയലന്‍സ്, സെക്സ് മുതല്‍ കുഞ്ഞുങ്ങളില്‍ അപകടകരമാം വിധം ഇംപാക്ട് ഉണ്ടാക്കുന്ന പലതുംഈ കാര്‍ട്ടൂണുകളില്‍ ഒക്കെ കാണിക്കുന്നു. അര്‍ദ്ധ നഗ്നര്‍ തൊട്ട് പൂര്‍ണ്ണ നഗ്നര്‍ വരെ ആണ് ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളില്‍ പലരും. പലരും. അവര്‍ സംസാരിക്കുന്നത് ചിലപ്പോള്‍ എതിരാളികളെ ക്രൂരമായി കൊല്ലുന്നതിനെ കുറിച്ചൊ, ഗേള്‍ ഫ്രന്ഡിനോടുള്ള ലവും, അവളോടൊത്ത് ബിക്കിനി ഇട്ട് ബീച്ചില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നതും, അങ്ങനെ നമ്മള് കേട്ടാല്‍ അറയ്ക്കുന്ന പലതും ആണ്.
നമ്മള് അത്രയധികം ശ്രദ്ധിയ്ക്കാത്ത കാര്‍ട്ടൂണിലെ പെപ്പാ പിഗ് പോലുള്ള ക്യാരക്ടറും അനുസരണക്കേടുകളും ആവശ്യമില്ലായ്മകളും ആണ് കാണിക്കുന്നത്. ഇതിന്റെയൊക്കെ പരിണിതഫലം പലതാണ്. കുട്ടികളില്‍ ദേഷ്യം, ഡിപ്രഷന്, അനുസരണക്കേട് ഒറ്റയ്ക്കിരിക്കുവാനുള്ള താല്പര്യം പ്രായത്തിന് ചേരാത്ത ക്യൂരിയോസിറ്റീസ് അങ്ങനെ പലതുമാണ്. 10 മില്യണ്‍ മുതല്‍ 50 മില്യണ്‍ വരെ ഒക്കെ ആണ് പല കാര്‍ട്ടൂണുകളുടെയും വ്യൂസ് എന്നത് എന്നില്‍ വല്ലാത്തെ ഒരു ഞെട്ടല്‍ ഉണ്ടാക്കി.
ഈ കാര്‍ട്ടൂണ്‍സ് ഇറക്കുന്ന ചാനലുകളുടെ ലക്ഷ്യം പണം മാത്രമാണ്. ഓരോ വ്യൂസിനും അവര്‍ പണം ഉണ്ടാക്കുകയാണ്. അതിനവര്‍ ചൂഷണം ചെയ്യുന്നത് കുരുന്നുകളുടെ ബുദ്ധിയും മനസ്സും. ഇന്നത്തെ കാലത്തു കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത് തടയാനാകുമോ എന്ന് എനിക്കറിയില്ല. എന്നാല്‍, ശ്രദ്ധിക്കണം നമ്മള്. അവര്‍ കാണുന്നതിലെ വിഷയം എന്തെന്നും അറിയണം. ഇതിനെതിരെ എന്തു ചെയ്യണം എന്നൊന്നും എനിക്കറിയില്ല. ആകെ ചെയ്യുവാന്‍ ആവുന്നത് പരമാവധി ആളുകളുടെ ശ്രദ്ധയില്‍ ഇതെത്തിക്കുക എന്നതാണ്. ഇന്നേവരെ ഞാന്‍ എഴുതുന്നതൊന്നും ആരോടും വായിക്കുവാന്‍ ആവശ്യപ്പെടുകയോ മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍ പറയുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഇത് അപേക്ഷയാണ്. എല്ലാവരുടെയും ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരാന്‍ എല്ലാപേരും ശ്രമിക്കണും പറഞ്ഞുകൊണ്ടാണ് ആതിര പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments