Kerala

കുപ്പിവെള്ളത്തെ പുറത്താക്കാൻ കേരളം ഒരുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുന്നു. അടുത്ത ഘട്ടത്തിൽ പ്ലാസ്റ്റിക് കുപ്പികൾ പൂർണമായും ഒഴിവാക്കും. നക്ഷത്രഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ്‌ബോട്ടുകൾ, 500 കിടക്കകൾക്ക് മുകളിൽ സൗകര്യമുള്ള ആശുപത്രികൾ എന്നിവിടങ്ങളിലാണ് ആറുമാസത്തിനുള്ളിൽ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് തീരുമാനമെടുത്തത്.

നിലവിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾക്കു മാത്രമാണ് കേരളത്തിൽ നിരോധനമുള്ളത്.പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പികള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. സുരക്ഷിതമായ കുടിവെള്ളത്തിനായി സ്ഥാപനങ്ങൾ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് തുടങ്ങിയവ സ്ഥാപിക്കണം.ചില്ലുകുപ്പി സ്റ്റെറിലൈസേഷൻ യൂണിറ്റുകളും തുടങ്ങണം.

Read also:ഫോര്‍മാലിന്‍ മത്സ്യം: കര്‍ശന നടപടിയുമായി മുന്നോട്ട്, പരിശോധന മാര്‍ക്കറ്റുകളിലേക്കും

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് ഉപയോഗിച്ചാണ് നിരോധനം നടപ്പാക്കുക. നിരോധനം ലംഘിക്കുന്നവർക്ക് അഞ്ചുമുതൽ ഏഴ് ലക്ഷം രൂപവരെ പിഴയും ഏഴുവർഷംവരെ ജയിൽശിക്ഷയും ലഭിക്കാം. സ്ഥാപനങ്ങൾക്ക് ബോർഡ് നൽകിയിരിക്കുന്ന ലൈസൻസ് റദ്ദാക്കുകയും സ്ഥാപനം പൂട്ടാൻ ഉത്തരവിടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button