ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി, റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതി. കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്തു നല്‍കുന്നതിനും പദ്ധതിയുണ്ട്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടമായി 400 പ്ലാസ്റ്റിക് ക്രഷിങ് യന്ത്രങ്ങളാണ് സ്ഥാപിക്കുന്നത്. യാത്രക്കാര്‍ക്ക്, മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിക്കാവുന്നതാണ്.
Post Your Comments