Kerala

ബൈക്കുകള്‍ മോഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുക; അഞ്ചംഗ സംഘം പിടിയില്‍

അടൂര്‍: ബൈക്കുകള്‍ മോഷ്ടിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന അഞ്ചംഗ സംഘം പിടിയില്‍. പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ അറസ്റ്റിലായത്. എസ്.ഐമാരായ ബി. രമേശന്‍, എസ്.സന്തോഷ്, ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജി ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജു, ബിജു, പ്രദീപ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

ശാസ്താംകോട്ട പനപ്പെട്ടി മുസലിയാര്‍ എന്‍.ജി.ഒ. കോളനിയില്‍ സുഗീഷ് ഭവനില്‍ സുഗീഷ് (സച്ചിന്‍-19), കരുനാഗപ്പള്ളി കല്ലേലിഭാഗം മഹാദേവകോളനിയില്‍ സുനന്ദ് (ശ്രീക്കുട്ടന്‍-21), ദൃശ്യനിവാസില്‍ ദില്‍ഷിത്ത് (20), അടൂര്‍ പെരിങ്ങനാട് അമ്മകണ്ടകര വാഴുവേലില്‍ വടക്കേപ്പുരയില്‍ സുഭാഷ് (20), അമ്പനാട്ട് തെക്കേതില്‍ അഖില്‍ (18) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ജി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Also Read : കാര്‍ വാടക നല്‍കാന്‍ മോഷണം തൊഴിലാക്കിയ വിദ്യാര്‍ഥികള്‍ ബൈക്ക് മോഷണം ഹരമാക്കി മാറ്റി, ഒടുവില്‍ അറസ്റ്റിലുമായി

കഴിഞ്ഞ 20 ന് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അഖില്‍ ഓടിച്ചു വന്ന ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ശൂരനാട്, കരുനാഗപ്പള്ളി, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ നിന്നും സുഗീഷും സുനന്ദും കൂടി മോഷ്ടിച്ച മോട്ടോര്‍ ബൈക്കുകള്‍ മറ്റു പ്രതികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി മറിച്ചു വില്‍ക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button