മെല്‍ബണ്‍ : സാം എബ്രഹാമിനെ കൊല്ലാന്‍ ഭാര്യ സോഫിയയും കാമുകന് അരുണും വര്‍ഷങ്ങള്‍ക്ക് നുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നു. സാം വധിക്കപ്പെടുന്നതിനു മൂന്നുവര്‍ഷം മുന്‍പു മുതലേ അരുണ്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ മാനസിക അസ്വസ്ഥതകള്‍ ഉള്ളയാളായി അഭിനിയിച്ചിരുന്നു. അഥവാ പിടിക്കപ്പെട്ടാല്‍ എളുപ്പത്തില്‍ കേസില്‍നിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കമായിരുന്നു ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. നീര്‍ഘനാളത്തെ തയാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത് ഇതില്‍നിന്നാണ്
സാധാരണ മരണമെന്നു കുടുംബാംഗങ്ങളുള്‍പ്പെടെ വിശ്വസിച്ച സാം ഏബ്രഹാമിന്റെ കൊലപാതകം പൊലീസ് തെളിയിച്ചത് അതിസൂക്ഷ്മവും അങ്ങേയറ്റം കാര്യക്ഷമവുമായ അന്വേഷണത്തിലൂടെയായിരുന്നു.. യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാമിനെ (35) മെല്‍ബണിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത് 2015 ഒക്ടോബറിലാണ്. ഒരിക്കല്‍ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭാര്യ സോഫിയ സാമിനു നല്കാന് സയനൈഡ് കലര്‍ത്തിയ ജ്യൂസ് തയാറാക്കുമ്പോള്‍ അയാള്‍ ഏഴുവയസ്സുകാരന് മകനൊപ്പം ഗാഢനിദ്രയിലായിരുന്നു.
Read Also : എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു
സംഭവശേഷം, തുടക്കത്തില്‍തന്നെ സോഫിയ പൊലീസിന്റെ സംശയനിഴലിലായിരുന്നു. സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. സോഫിയയുടെ ഒരു ഡയറി പൊലീസ് കണ്ടെടുത്തിരുന്നു. ചിലപ്പോള്‍ കാവ്യാത്മകമായും മറ്റുചിലപ്പോള്‍ അലസമായും ആ ഡയറിയില്‍ കുറിച്ചിരുന്ന വാക്കുകളിലാണു പൊലീസ് സോഫിയയും അരുണും തമ്മിലുണ്ടായിരുന്ന പ്രണയം വായിച്ചെടുത്തത്.
ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്..എനിക്കു നിന്റെ കൈകളില്‍ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേര്‍ത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്. ഇങ്ങനെ പോകുന്നു ഡയറിയിലെ ആ വരികള്‍.
എന്നാല്‍ ഡറിയിലെ ചില വരികളില്‍ സാമിനെ ചതിക്കുന്നതിലുള്ള പശ്ചാത്തപവും നിഴലിക്കുന്നുണ്ട്. എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്. തുടങ്ങിയ വരികളും പൊലീസിന് ആ ഡയറിയില്‍ കാണാന്‍ കഴിഞ്ഞു.
കൃത്യത്തിനു ശേഷവും അരുണും സോഫിയയും അടുത്തിടപഴകിയിരുന്നു. അതേസമയം, അതു മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതിരിക്കാനും ശ്രദ്ധിച്ചു. സാമിന്റെ കാറിന്റെ ഉടമസ്ഥാവകാശം സോഫിയ അരുണിന്റെ പേരിലേക്കു മാറ്റിയെന്നും പൊലീസ് കണ്ടെത്തി. സോഫിയയ്ക്കു സംശയമുണ്ടാകാത്ത വിധത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരുന്നു. സാമിനു ഹൃദയാഘാതമുണ്ടായതായി സോഫിയ വിളിച്ചുപറയുന്ന ഫോണ്‍കോള്‍ കോടതി കേട്ടു. അതില്‍ സോഫിയ അലമുറയിടുന്നതു വ്യക്തമായി കേള്‍ക്കാമായിരുന്നു. കൂടെക്കിടക്കുന്ന ഭര്‍ത്താവ് വിഷം ഉള്ളില്‍ചെന്ന നിലയിലാണെന്നു മരിക്കുംവരെ സോഫിയ തിരിച്ചറിഞ്ഞില്ല എന്നു വിശ്വസിക്കാന്‍ പ്രയാസമാണെന്നു പ്രോസിക്യൂഷന് വാദിച്ചു.
Post Your Comments