കോഴിക്കോട് : താമരശ്ശേരി കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിൽ ഒരാളെക്കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി . മുമ്പ് മരിച്ച ഹസന്റെ ഭാര്യ ആസിയയുടേതാണ് കണ്ടെത്തിയ മൃതദേഹം. ദേശീയ ദുരന്തനിവാരണസംഘം, ഫയര്‍ഫോഴ്സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, ജില്ലാ കലക്ടര്‍ യു.വി. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രാവിലെ മുതല്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 40 പേര് വീതമുള്ള രണ്ട് യൂണിറ്റുകള്‍, 280 പേരുള്ള ഫയര്‍ഫോഴ്സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, 50ലധികം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ തെരച്ചില്‍ തുടങ്ങിയിരുന്നു.
Post Your Comments